തിരുവല്ല: തിരുവല്ല അതിരൂപതയുടെ പതിനെട്ടാമത് പാസ്റ്ററൽ കൗൺസിലിന്റെ പ്രഥമ സമ്മേളനം ശാന്തിനിലയത്തിൽ ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു.
പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായി ഡോ. വർഗീസ് കെ. ചെറിയാൻ തെരഞ്ഞെടുക്കപ്പെട്ടു.
പാസ്റ്ററൽ കൗൺസിലിന്റെ രൂപീകരണവും പ്രസക്തിയും ധർമവും എന്ന വിഷയത്തിൽ കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പൊസ്തലിക് സെമിനാരി പ്രഫസർ റവ.ഡോ. റോയ് കടുപ്പിൽ ക്ലാസ് നയിച്ചു.
ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ സഭാ തലത്തിൽ നടത്തപ്പെടുന്ന ദിവ്യകാര്യ കോൺഗ്രസിനു മുന്നോടിയായി അതിരൂപത തലത്തിലും മേഖലാതലത്തിലും ദിവ്യകാരുണ്യ കോൺഗ്രസ് നടത്തണമെന്ന് ആർച്ച്ബിഷപ് ആഹ്വാനംചെയ്തു. കേരള കൗൺസിൽ ഓഫ് മേജർ സുപ്പീരിയേഴ്സ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മദർ ആർദ്ര എസ്ഐസിയെ സമ്മേളനത്തിൽ അനുമോദിച്ചു. സമ്മേളനത്തിൽ മുഖ്യവികാരി ജനറാൾ റവ.ഡോ. ഐസക്ക് പറപ്പള്ളിൽ, വികാരി ജനറാൾ റവ.ഫാ. വർഗീസ് മരുതൂർ എന്നിവർ പ്രസംഗിച്ചു.
തിരുവല്ല അതിരൂപത ദിവ്യകാരുണ്യ കോൺഗ്രസ് സംഘടിപ്പിക്കും
02:56 AM Jun 11, 2023 | Deepika.com