വ​ന​ത്തും​മു​റി-​അ​ത്തി​ക്ക​യം റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചു

02:56 AM Jun 11, 2023 | Deepika.com
റാ​ന്നി: വ​ന​ത്തും​മു​റി-​ആ​ലും​നി​ൽ​ക്കും​ത​ടം-​അ​ത്തി​ക്ക​യം റോ​ഡി​നു പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് എം​എ​ൽ​എ ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യി പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ അ​റി​യി​ച്ചു.

റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ നേ​രി​ൽ ക​ണ്ട് മ​ന​സി​ലാ​ക്കി​യ​തി​നു​ശേ​ഷ​മാ​ണ് എം​എ​ൽ​എ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കു​ത്തു​ക​യ​റ്റ​മു​ള്ള റോ​ഡി​ന്‍റെ കു​റ​ച്ചു​ഭാ​ഗം മാ​ത്ര​മാ​ണ് കോ​ൺ​ക്രീ​റ്റിം​ഗ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത് ബാ​ക്കി ഭാ​ഗം മ​ൺ​റോ​ഡാ​യി അ​വ​ശേ​ഷി​ക്കു​ന്നു. ജീ​പ്പ് പോ​ലും ക​യ​റി​പ്പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.

അ​ത്തി​ക്ക​യം, 46 ഏ​ക്ക​ർ, വ​ര​വു​കാ​ലാ​യി​ൽ സ​ജി​യു​ടെ​യും ഭാ​ര്യ സു​ലോ​ച​ന​യു​ടെ​യും മ​ക​ൾ ജ​ന്മ​നാ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ സ​ജി​ത​യാ​ണ് ഈ ​റോ​ഡി​ന്‍റെ ത​ക​ർ​ച്ച മൂ​ലം ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന​ത്. കു​ട്ടി​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ വേ​ണ്ട​പ്പോ​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​യി​രു​ന്നു.