തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​നപ​ദ്ധ​തി പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്തു

02:41 AM Jun 11, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എം​എ​ല്‍​എ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്‌​ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗം വി​ല​യി​രു​ത്തി. സ്‌​പെ​ഷ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഫ​ണ്ട് (എ​സ്ഡി​എ​ഫ്), അ​സ​റ്റ് ഡെ​വ​ല​പ്‌​മെ​ന്‍റ് സ​കീം (എ​ഡി​എ​സ്) എ​ന്നി​വ​യി​ലു​ള്‍​പ്പെ​ടു​ത്തി തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കി വ​രു​ന്ന പ്ര​വ​ര്‍​ത്തി​ക​ളു​ടെ പു​രോ​ഗ​തി​യാ​ണ് വി​ല​യി​രു​ത്തി​യ​ത്.

കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​നി​ര്‍​മാ​ണ​ത്തി​ന്‍റെ സാ​ങ്കേ​തി​ക അ​നു​മ​തി എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​ക്കി ക​രാ​ര്‍ വ​യ്ക്ക​ണ​മെ​ന്ന് എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ന​ട​യ്ക്കാ​വി​ല്‍ തെ​ക്കേ​പു​ഞ്ച-​പ​രു​മ​ല പ​ള്ളി റോ​ഡി​ന്‍റെ എ​സ്റ്റി​മേ​റ്റ് 16നു ​ന​ല്‍​കി ഈ ​മാ​സം ത​ന്നെ ടെ​ന്‍​ഡ​ര്‍ വി​ളി​ക്ക​ണം.

യോ​ഗ​ത്തി​ല്‍ വ​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ പ​റ​ഞ്ഞു. എ​ഡി​സി (ജ​ന​റ​ല്‍) കെ.​ഇ. വി​നോ​ദ്കു​മാ​ര്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ​ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.