കാഞ്ഞാണി: കാരമുക്കിലുള്ള മണലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ട്രസ് വർക്കിനെത്തിയ തൊഴിലാളി 11 കെവി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി കോരപ്പറന്പിൽ മോഹനൻ മകൻ അഖിൽ (22) ആണ് മരിച്ചത്.
ട്രസിന്റെ പാത്തിയുടെ നിർമ്മാണം നടക്കുന്നതിനിടെ അഖിലിന് സമീപത്ത് കൂടി പോയിരുന്ന 11 കെവി ലൈനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. താഴേക്ക് തെറിച്ചു വീണ അഖിൽ സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു.
ബാലു ബാബുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കൈക്കാണ് പൊള്ളലേറ്റത്.
അന്തിക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിനുശേഷം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
അവിവാഹിതനാണ്. അമ്മ: ജലജ. സഹോദരി: അതുല്യ
ട്രസ് വർക്കിനിടെ 11 കെവി ലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു
11:26 PM Jun 10, 2023 | Deepika.com