മുളങ്കുന്നത്തുകാവ്: യുവാവിനെ ആൾ താമസമില്ലാത്ത ഫ്ലാറ്റിന്റെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. അവണൂർ അലക്കുപുരക്കു സമീപം വെളിപ്പറന്പിൽ വീട്ടിൽ വി.ജി. മനോജ് (36)ആണ് മരിച്ചത്. നെഹ്റു ക്ലബിനു സമീപമുള്ളതാണ് ഫ്ളാറ്റ്. പെയിന്റിംഗ് തൊഴിലാളിയാണ്.
സംസാര വൈകല്യമുള്ള ഇയാൾ അവിവാഹിതനാണ്. ഫ്ലാറ്റിന് സമീപമുള്ള ഒറ്റമുറി വീട്ടിലായിരുന്നു താമസം. സുഹൃത്ത് രാവിലെ ജോലിക്ക് പോകാനായി മനോജിനെ വിളിക്കാനെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. പരേതരായ ഗോപാലകൃഷ്ണൻ, പപ്പന തുടങ്ങിയവരാണ് മാതാപിതാക്കൾ.
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
11:26 PM Jun 10, 2023 | Deepika.com