അപകടത്തിൽ ബീഹാർ സ്വദേശി മരിച്ചു
11:26 PM Jun 10, 2023 | Deepika.com
പെരുന്പടപ്പ്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബീഹാർ സ്വദേശി ഭാഗേരൻ മഹാതോർ (46) ആണ് മരിച്ചത്. കഴിഞ്ഞദിവസം പിക്കപ്പ് വാനും സ്വകാര്യബസും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. അപകടസമയത്ത് ബീഹാർ സ്വദേശിയായ മുകേശ് റാം മരിച്ചിരുന്നു. ഇതോടെ അപകടത്തിൽ മരണം രണ്ടായി. മറ്റു രണ്ടുപേർ പരിക്കേറ്റ് ചികിത്സയിലാണ്.