മേലൂർ: കണ്ണിനു കൗതുകവും നാവിനു രുചിയുമുള്ള താമരച്ചക്ക മേലൂരിലും. നാടൻ ഇനത്തിലുള്ള ചക്ക ഉരുണ്ടതും, ഇത്തിരിക്കുഞ്ഞനുമാണെങ്കിലും മധുരത്തിൽ ഏറെ മുന്നിലാണ്. മേലൂർ പഞ്ചായത്തിലെ പാലാട്ടികുണ്ട് - പീച്ചാംബിളി കുണ്ട് കനാൽ ബണ്ട് റോഡിന്റെ ഓരത്താണു പ്ലാവുള്ളത്.
താമരയിതൾ പോലെയാണു ചുളകൾ. തേങ്ങാച്ചക്ക, മണിയൻചക്ക, മുട്ടച്ചക്ക, ഉണ്ടച്ചക്ക, ഉരുളൻ ചക്ക എന്നിങ്ങനെയൊക്കെ ഇതിനു വിളിപ്പേരുണ്ട്. ചവിണിക്കും മധുരമുണ്ട്. ചക്കക്കുരുവും സ്വാദിഷ്ടമാണ്. ശരാശരി മൂന്നുകിലോയുള്ള 300-600 ചക്കകൾ കായ്ക്കാറുണ്ട്. ചില പ്രദേശങ്ങളിൽ വിഷുക്കണിക്കും ഉപയോഗിക്കും.
രുചിയിലെ കേമൻ; താമരചക്ക മേലൂരിലും
12:52 AM Jun 10, 2023 | Deepika.com