പാവറട്ടി: പെരിങ്ങാട് സെന്റ് തോമസ് ദേവാലയത്തിന്റെ നേതൃത്വത്തിൽ ’സേവ് പെരിങ്ങാട് പുഴ’ കാന്പയിനു തുടക്കം. ചെളിയും മണ്ണുമടിഞ്ഞു നശിക്കുന്ന പുഴ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിലാണു പെരിങ്ങാട് സെന്റ് തോമസ് ദേവാലയ സംരക്ഷണ സമിതി കാന്പയിൻ നടത്തുന്നത്. നാളെ രാവിലെ 7.30നു പെരിങ്ങാട് സെന്റ് തോമസ് ചർച്ചിൽ നിന്നും പെരിങ്ങാട് പുഴ സംരക്ഷണ റാലി ആരംഭിക്കും. പെരിങ്ങാട് പുഴ സംരക്ഷണ സദസും പുഴയ്ക്കു ജനകീയ സംരക്ഷണ വലയം തീർക്കലുമുണ്ടാകും.
കാന്പയിനിന്റെ ഭാഗമായി വിവിധ മേഖലകളിൽ നടത്തുന്ന കുടുംബയോഗങ്ങൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ പെരിങ്ങാട് സെന്റ് തോമസ് ചർച്ച് പ്രീസ്റ്റ് ഇൻ-ചാർജ് ഫാ. ക്രിസ്റ്റോണ്‍ പെരുമാട്ടിൽ ഉദ്ഘാടനം ചെയ്തു. തീരദേശ സംരക്ഷണ സമിതി പ്രസിഡന്റ് ജോഷി കൊന്പൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
പെരിങ്ങാട് പുഴ തീരദേശ സംരക്ഷണ സമിതി കണ്‍വീനർ ഷൈജു തിരുനെല്ലൂർ ക്ലാസ് നയിച്ചു. പുഴ സംരക്ഷിക്കാൻ നടപടിയെടുക്കാത്ത ജനപ്രതിനിധികളുടെ അനാസ്ഥയിൽ യോഗം പ്രതിഷേധിച്ചു. ഭാരവാഹികളായ എ.ജെ. ജോഷി, കെ.ടി. പ്രവീണ്‍, കെ.എ. ജോണി, ഇ.എ. ഷിബു, ബാബു വടക്കൻ എന്നിവർ പ്രസംഗിച്ചു.
സേവ് പെരിങ്ങാട് പുഴ കാന്പയിനു തുടക്കം
12:52 AM Jun 10, 2023 | Deepika.com