പുത്തൂർ: ദേശീയപാത മരത്താക്കര കുഞ്ഞനംപാറക്കു സമീപം നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ആറു ബൈക്കുകളിൽ ഇടിച്ച് അപകടം. അപകടത്തിൽ നിയന്ത്രണംവിട്ട കാർ സമീപത്തെ പറന്പിലേക്കു തലകീഴായി മറിഞ്ഞു. കാർ യാത്രക്കാരായ രണ്ടുപേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സമീപത്തെ സിമന്റ് ഗോഡൗണിലേക്ക് പണിക്കുവന്ന തൊഴിലാളികളുടെ പാതയോരത്ത് പാർക്ക് ചെയ്ത ബൈക്കുകളിലാണ് കാറിടിച്ചത്.
പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് അപകടം. നാട്ടുകാർ ചേർന്നു കാർ യാത്രികരെ പുറത്തിറക്കി. മഴയിൽ നിയന്ത്രണം വിട്ടാണ് കാർ അപകടത്തിൽപ്പെട്ടതെന്ന് പറയുന്നു. ഒല്ലൂർ പോലീസ് സ്ഥലത്തെത്തി.
കാർ ഇരുചക്രവാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു
12:52 AM Jun 10, 2023 | Deepika.com