തൃശൂർ: നഗരത്തിലെത്തുന്നവർ ഇനി സൂക്ഷിക്കുക. ശങ്കയുണ്ടായാൽ പെട്ടു. ഉള്ള ടോയ്ലറ്റുകൾ അടച്ചിട്ടതിനുശേഷമാണ് മേയർ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. മൂത്രമൊഴിക്കാൻ ടോയ്ലെറ്റുകൾ ഇല്ലാതെ പിന്നെവിടെ കാര്യം സാധിക്കുമെന്ന ചോദ്യത്തിന് മേയർക്ക് മറുപടിയില്ല. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാൽ 500 രൂപ പിഴയീടാക്കുമെന്നാണ് മേയറുടെ ഉത്തരവ്. ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ഇപ്പോഴും ഇക്കാര്യത്തിൽ ആശങ്ക ഒഴിഞ്ഞിട്ടില്ല.
നഗരത്തിൽ മുന്പു സ്ഥാപിച്ചിരുന്ന ഇ-ടോയ്ലെറ്റുകൾ ഇപ്പോൾ കാടുകയറി നശിക്കുകയാണ്. ഇത് നന്നാക്കാനോ ജനങ്ങൾക്ക് ഉപയോഗ പ്രദമാക്കാനോ കോർപറേഷൻ ഇതുവരെ ചെറുവിരൽ പോലും അനക്കിയിട്ടില്ല. കോർപറേഷന്റെ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പിഴയീടാക്കാൻ ഉത്സാഹം: തിരിഞ്ഞു നോക്കാതെ കാടുകയറിയ ഇ-ടോയ്ലറ്റുകൾ
12:48 AM Jun 10, 2023 | Deepika.com