1970-ൽ ​മ​രി​ച്ച​യാ​ളു​ടെ മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ട​ൻ ന​ൽ​ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

12:48 AM Jun 10, 2023 | Deepika.com
തൃ​ശൂ​ർ: 1970 ഫെ​ബ്രു​വ​രി 28ന് ​മ​രി​ച്ച വ്യ​ക്തി​യു​ടെ മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ൾ ല​ഭ്യ​മാ​ക്കി മ​ര​ണം ര​ജി​സ്റ്റ​ർ ചെ​യ്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കാ​ൻ കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. തൃ​ശൂ​ർ പ​ഞ്ചാ​യ​ത്ത് ഉ​പ​ഡ​യ​റ​ക്ട​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി നിർദേശം ന​ൽ​കി​യ​ത്.
അ​ന്ന​മ​ന​ട ക​ല്ലൂ​ർ കു​ഴി​പ്പി​ള്ളി​യ​ത്ത് വീ​ട്ടി​ൽ ത​ങ്ക​മ്മ പാ​പ്പു സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 2018 മേ​യ് 16 നാ​ണ് പ​രാ​തി​ക്കാ​രി അ​മ്മ​യു​ടെ മ​ര​ണ​സ​ർ​ട്ടി​ഫി​ക്കറ്റിനാ​യി കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യ​ത്. സെ​ക്ര​ട്ട​റി​യി​ൽ നി​ന്നു ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞു​ള്ള ജ​ന​ന​വും മ​ര​ണ​വും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന്‍റെ​യോ ആ​ർ​ഡി​ഒ​യു​ടെ​യോ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
എ​ന്നാ​ൽ ത​നി​ക്ക് 82 വ​യ​സു​ണ്ടെ​ന്നും എ​ത്ര​യും വേ​ഗം അ​മ്മ​യു​ടെ മ​ര​ണ​സ​ർ​ട്ടി​ഫി​ക്കറ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ​രാ​തി​ക്കാ​രി ആ​വ​ശ്യ​പ്പെ​ട്ടു.
അ​പേ​ക്ഷ ന​ൽ​കി അഞ്ചു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കാ​ത്ത​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​ന​പൂ​ർ​വം കാ​ല​താ​മ​സ​മു​ണ്ടാ​ക്കി​യെ​ന്ന പ​രാ​തി​ക്കാ​രി​യു​ടെ ആ​രോ​പ​ണ​ത്തി​ൽ ക​ഴ​മ്പു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം പ​രി​ശോ​ധി​ക്ക​ണം. അ​ടു​ത്ത മാ​സം കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. അ​റി​വി​ല്ലാ​യ്മ കാ​ര​ണ​മാ​ണ് സ​ർ​ട്ടി​ഫി​ക്കറ്റി​ന് അ​പേ​ക്ഷ ന​ൽ​കാ​ൻ വൈ​കി​യ​തെ​ന്ന് പ​രാ​തി​ക്കാ​രി അ​റി​യി​ച്ചു.