എരുമപ്പെട്ടി: ചിറ്റണ്ട താഴത്തെ പുരക്കൽ വീട്ടിൽ സുനിൽ മകൾ പ്രാർത്ഥന(15)യെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് സഹോദരിമാർ സ്കൂൾ വിട്ടു വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വടക്കാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രാർത്ഥന പത്താം ക്ലാസ് വിജയിച്ച് തുടർപഠനത്തിനായി കാത്തിരിക്കുകയായിരുന്നു. അമ്മ: ജിഷ. സഹോദരങ്ങൾ: കീർത്തന, അർച്ചന.
വിദ്യാർഥിനി മരിച്ചനിലയിൽ
01:18 AM Jun 09, 2023 | Deepika.com