തൃശൂർ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെ എക്സൽ അക്കാദമിയുടെ നേതൃത്വത്തിൽ ആദരിക്കുന്നു. നാളെ രാവിലെ പത്തിന് ഡിബിസിഎൽസി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനംചെയ്യും. വിദ്യാഭ്യാസ രംഗത്തെ വിശിഷ്ട വ്യക്തികൾ യോഗത്തിൽ പങ്കെടുക്കും.
കുടുംബ സംഗമം നാളെ
ഇരിങ്ങാലക്കുട: മഹാത്മാഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിൽ 1934 ജനുവരി 17ന് ചെളിയാം പാടത്ത് നടത്തിയ സമ്മേളനത്തിൽ പങ്കെടുത്തിരുന്ന സമരാംഗങ്ങളുടെ കുടുംബാംഗങ്ങൾ ഒത്തുചേരുന്നു. നീഡ്സ് നടത്തിവരുന്ന ഗാന്ധിജി സന്ദർശനത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന "മഹാത്മാപാദ മുദ്ര @ 90’ യുടെ ഭാഗമായിട്ടാണ് കുടുംബ സംഗമം. നാളെ ഉച്ചയ്ക്കു മൂന്നിനു ഇരിങ്ങാലക്കുടയിൽ നടക്കുന്ന കുടുംബ സംഗമം നീഡ്സ് പ്രസിഡന്റ് അഡ്വ. തോമസ് ഉണ്ണിയാടന്റെ അധ്യക്ഷതയിൽ നടക്കുമെന്ന് പി.ടി. ജോർജ്, ആർ. ജയറാം, കെ.പി. ദേവദാസ് എന്നിവർ അറിയിച്ചു.
കളക്ടറേറ്റ് ധർണ നടത്തി
തൃശൂർ: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാര സ്ഥാപനങ്ങളിൽ അനധികൃത റെയ്ഡ് നടത്തുന്നത് അവസാനിപ്പിക്കുക, റോഡ് പണിയുടെ പേരിൽ വ്യാപാരികളെ കഷ്ടപ്പെടുത്തുന്നത് നിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ധർണ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് എം.കെ. അബി അധ്യക്ഷത വഹിച്ചു.
എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് എക്സൽ അക്കാദമിയുടെ ആദരം
12:47 AM Jun 09, 2023 | Deepika.com