തൃശൂർ: ഇരട്ടകളായ പെണ്‍കുട്ടികളുടെ പിതാവ് കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. വിയ്യൂർ പാലത്തിനടുത്ത് താമസിക്കുന്ന വടക്കുംചേരി വീട്ടിൽ കുട്ടന്റെ മകൻ സതീഷ്കുമാർ(40) ആണ് സുമനസുകളുടെ സഹായം തേടുന്നത്. എസി മെക്കാനിക്കായ സതീഷ്കുമാർ 13 വർഷമായി ചികിത്സയിലാണ്. ഇപ്പോൾ അടിയന്തര ശസ്ത്രക്രിയ നടത്താതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ആകില്ലെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇതിനകം എട്ടു ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവഴിച്ചു. സതീഷ്കുമാറിനെ സഹായിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ കോർപറേഷൻ കൗണ്‍സിലർ എൻ.എ. ഗോപകുമാർ ചെയർമാനായും പി.ബി. സുഭാഷ് കണ്‍വീനറായും കമ്മിറ്റി രൂപീകരിച്ചു. സഹായങ്ങൾ എത്തിക്കാനുള്ള അക്കൗണ്ട് നന്പർ: 7528020100 02629 (യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ). ഐഎഫ്എസ്്സി- UBIN0575283. കണ്‍വീനർ സുഭാഷിന്റെ ഫോൺ: 9497313595.
കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം തേടി യുവാവ്
12:47 AM Jun 09, 2023 | Deepika.com