ഇരിങ്ങാലക്കുട: വിദ്യാർഥികൾക്ക് മാർക്ക്ലിസ്റ്റും അനുബന്ധ രേഖകളും ഡിജിലോക്കറിൽ ലഭ്യമാക്കിക്കൊണ്ടു പൂർണമായും ഹൈടെക് സംവിധാനത്തിലേക്കു മാറി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്. ട്രാൻസ്ക്രിപ്റ്റ് കൂടിയും ഇതുവഴി ലഭ്യമാണ്.
വിദ്യാർഥികൾക്ക് സ്വന്തം മൊബൈൽവഴി സർട്ടിഫിക്കറ്റുകൾ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ആദ്യപടിയായി കലാലയത്തിലെ പരീക്ഷാ വിഭാഗവും ഓഫീസും രേഖകൾ അപ്ലോഡ് ചെയ്തു.
വൈദ്യുതി
മുടങ്ങും
വെള്ളിക്കുളങ്ങര: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അവിട്ടപ്പിള്ളി പോസ്റ്റോഫിസ്, മൂന്നുമുറി കനാൽ, ഒന്പതുങ്ങൽ, ചേലക്കാട്ടുകര, ഓവുങ്ങൽ, അന്നാംപാടം, കോടാലി സെന്റർ, പള്ളിക്കുന്ന്, കുട്ടിയന്പലം പ്രദേശങ്ങളിൽ ഇന്നു രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി വിതരണം മുടങ്ങും.
കൊടകര: ചാലക്കുടി എൻഎച്ച് മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് 33 കെവി ലൈൻ മാറ്റുന്നതിനാൽ കൊടകര ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആളൂർ, കല്ലേറ്റുംകര, പാറേക്കാട്ടുകര, ആനത്തടം, എടത്താടൻ കവല എന്നിവിടങ്ങളിൽ ഇന്നു രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
സെന്റ് ജോസഫ്സ് കോളജിൽ ഡിജി ലോക്കർ സംവിധാനം
12:43 AM Jun 09, 2023 | Deepika.com