അന്തിക്കാട്: താന്ന്യം കിടപ്പറന്പിൽ ഭഗവതി ക്ഷേത്രത്തിലെ സ്ട്രോംഗ് റൂം കുത്തിത്തുറന്ന് എട്ടു പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണു മോഷണ വിവരം ആദ്യമറിഞ്ഞത്. എട്ടുപവന്റെ നാലു സ്വർണ മാലകളാണു നഷ്ടപ്പെട്ടതെന്നാണ് സൂചന. പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനാണ് സംഭവം ആദ്യം കണ്ടത്. ക്ഷേത്ര നടവാതിൽ തുറന്നു കിടക്കുന്ന നിലയിലായിരുന്നു.
സ്ട്രോംഗ് റൂമിന്റെ അലമാര കുത്തിത്തുറന്ന നിലയിലായിരുന്നു. മറ്റു ക്ഷേത്രം ഭാരവാഹികളെത്തി പരിശോധിച്ചപ്പോഴാണ് സ്വർണമാലകൾ നഷ്ടപ്പെട്ട വിവരമറിഞ്ഞത്. അന്തിക്കാട് എസ്ഐ എ. ഹബീബുള്ളയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ക്ഷേത്രത്തിലെ സ്ട്രോംഗ് റൂം തകർത്ത് എട്ടുപവൻ കവർന്നു
12:39 AM Jun 09, 2023 | Deepika.com