ചാവക്കാട്: കളരിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഉണ്ണി ഗുരുക്കളുടെ (പത്മശ്രീ ശങ്കരനാരായണ മേനോൻ) സംസ്കാരം ഒൗദ്യോഗിക ബഹുമതികളോടെ നടത്തി. വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു അന്ത്യം.
ഇന്നലെ രാവിലെ 10 മണിയോടെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കളരി അങ്കണത്തിൽ പൊതുദർശനത്തിനു വച്ചു. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്ന് നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു. സർക്കാർ പ്രതിനിധിയായി ഡെപ്യൂട്ടി കളക്ടർ ഡോ. റെജിൽ, തഹസിൽദാർ ടി.കെ. ഷാജി എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.
ടി.എൻ. പ്രതാപൻ എംപി, എൻ.കെ. അക്ബർ എംഎൽഎ, ചാവക്കാട് നഗരസഭാ ചെയർമാൻ ഷീജ പ്രശാന്ത്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോണ്‍, ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ്, എൽഡിഎഫ് ജില്ലാ കണ്‍വീനർ കെ.വി. അബ്ദുൾഖാദർ, ഡിസിസി സെക്രട്ടറിമാരായ പി. യതീന്ദ്രദാസ്, കെ.ഡി. വീരമണി, സിപിഎം ഏരിയ സെക്രട്ടറി ടി. ടി. ശിവദാസ് തുടങ്ങി നിരവധിപേർ അന്തിമോപചാരം അർപ്പിക്കാനെത്തി. മകൻ കെ.പി. കൃഷ്ണദാസ് ചിതയ്ക്ക് തീകൊളുത്തി.
പത്മശ്രീ ഉണ്ണി ഗുരുക്കൾ ഓർമയായി
03:22 AM Jun 08, 2023 | Deepika.com