ചാലക്കുടി: മാതൃ-ശിശുവിഭാഗം പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ടും മാതൃ-ശിശുവിഭാഗത്തിലേയ്ക്ക് എത്താൻ ഗർഭിണികൾ ചുറ്റിക്കറങ്ങണം. ഗവ. ആശുപത്രി റോഡിൽ നിന്നും ഇവിടേക്ക് നേരിട്ട് പ്രവേശനമാർഗം ഉണ്ടായിട്ടും ആശുപത്രി മുഴുവൻ ചുറ്റിവളഞ്ഞു പോകേണ്ട അവസ്ഥയാണ്. റോഡിന് അഭിമുഖമായിട്ടുള്ള പ്രധാന വാതിൽ അടച്ചിട്ടിരിക്കയാണ്. നിരവധി സ്ത്രീകളാണ് ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. നിരവധി സ്ത്രീകളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. ഇപ്പോൾ ഇവിടെനിന്നു തിരിയാൻ സ്ഥലമില്ല.
കെട്ടിടത്തിന് മുൻഭാഗത്ത് ധാരാളം സ്ഥലമുണ്ട്. ഇവിടെ വിശ്രമിക്കാൻ ഇരിപ്പടങ്ങൾ ഒരുക്കാനും കഴിയും. മുൻവശത്ത് ഷീറ്റ് ഇട്ടാൽ മതിയാകും. പ്രധാന വാതിൽ തുറന്ന് ഇതിലൂടെ മാതൃ-ശിശു വിഭാഗത്തിലേക്ക് പ്രവേശിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
മാതൃ-ശിശുവിഭാഗം: ഉദ്ഘാടനം കഴിഞ്ഞിട്ടും രോഗികൾ ദുരിതത്തിൽ
01:14 AM Jun 08, 2023 | Deepika.com