ചിറ്റാട്ടുകര: എളവള്ളി ഗ്രാമ പഞ്ചായത്തിനെയും തോളൂർ ഗ്രാമ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന എട്ടുമീറ്റർ വീതിയുള്ള കോക്കൂർ - ചോരാത റോഡ് നിർമാണം തുടങ്ങി.
സ്ഥലമുടമകളുടെ സമ്മതപ്രകാരം 1500 മീറ്റർ ദൂരമാണ് പുതിയ റോഡ്. പറപ്പൂർ സഹകരണ ബാങ്ക് പരിസരത്തുനിന്നു ചോരാത പാലം വരെയും എളവള്ളി മമ്മായി സെന്ററിൽനിന്നു കോക്കൂർവരെയും രണ്ടു കിലോമീറ്റർ നീളത്തിൽ റോഡു നിലവിൽ ഉണ്ടായിരുന്നു. ഈ രണ്ട് റോഡുകളുടെയും മധ്യേയാണു പുതിയ റോഡ്.
എളവള്ളി - തോളൂർ പഞ്ചായത്തുകളുടെ വികസനത്തിന് പുതിയ റോഡ് ആക്കം കൂട്ടുമെന്ന് എളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് പറഞ്ഞു. പുതിയ റോഡ് വരുന്നതോടെ മമ്മായി സെന്ററിൽ നിന്നും പറപ്പൂർ സെന്ററിലേക്ക് 3.5 കി.മീ. ദൂരം സഞ്ചരിച്ചാൽ മതിയാകും. കൂടാതെ പറപ്പൂർ പള്ളി മുതൽ എലവത്തൂർ ജംഗ്ഷൻ വരെ 90 ഡിഗ്രിയുള്ള 21 വളവുകൾ യാത്രക്കാർക്ക് ഒഴിവാക്കാനാകും. എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് റോഡ് നിർമ്മാണം ഉദ്ഘാടനം ചെയ്തു.
തോളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. രഘുനാഥ്, ജനപ്രതിനിധികളായ ഷീന വിൽസണ്, സരസമ്മ സുബ്രഹ്മണ്യൻ, ഷീന തോമസ്, കെ.പി. ആലി, ടി.സി.മോഹനൻ, എന്നിവർ പ്രസംഗിച്ചു.
കോക്കൂർ- ചോരാത റോഡ് നിർമാണം തുടങ്ങി
01:12 AM Jun 08, 2023 | Deepika.com