കൊടുങ്ങല്ലൂർ: മുക്കുപണ്ടം പണയംവച്ച് പണം തട്ടുന്ന സംഘത്തിലെ യുവാവ് അറസ്റ്റിൽ. കഴിഞ്ഞ തിങ്കളാഴ്ച ചന്തപ്പുരയിലുള്ള മൈനാകം ജനറൽ ഫിനാൻസ് എന്ന സ്ഥാപനത്തിൽ 22.1 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം സ്വർണാഭരണമെന്നപേരിൽ പണയം വച്ച് 90,000 രൂപ കൈപ്പറ്റിയ കേസിലാണ് തൃത്തല്ലൂർ രായംമരക്കാർ വീട്ടിൽ സജീർ (40) എന്നയാളെ അറസ്റ്റു ചെയ്തത്.
എണാകുളം അത്താണി തിരുവിലാംകുന്നിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു ഇയാൾ. കേസിലെ മറ്റൊരു പ്രതിയായ ഈരാറ്റുപേട്ട കൊട്ടിയിൽ വീട്ടിൽ ഫിറോസ് ഒളിവിലാണ്. ഇയാൾ കോട്ടയം ജില്ലയിൽ കാപ്പ പ്രകാരം നടപടി നേരിട്ടിട്ടുള്ളയാളാണ്.
അറസ്റ്റിലായ സജീർ ഞാറക്കൽ, കടവന്ത്ര എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ സമാനമായ രീതിയിൽ പണം തട്ടിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു. ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ, എസ്ഐമാരായ ഹരോൾഡ് ജോർജ്ജ്, രവികുമാർ, സിപിഒമാരായ രാജൻ, പി.ജി. ഗോപകുമാർ, ബിനു ആന്റണി, ഫൈസൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായി.
മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്: യുവാവ് പിടിയിൽ
01:10 AM Jun 08, 2023 | Deepika.com