ചാവക്കാട്: മണത്തലയിൽ ടോറസ് ഇടിച്ച് തിരുവത്ര പുത്തൻകടപ്പുറം താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശി മരിച്ചു. മുർശിദാബാദ് ഗാന്റല സ്വദേശി സാദിൽ സേഖ് മകൻ നെശറുൽ സേഖ് (35) ആണ് മരിച്ചത്.
പൊന്നാനി ഭാഗത്ത് നിന്ന് വരികയായിരുന്ന ടോറസ് ലോറി മണത്തല മുല്ലത്തറ തിരുവിൽ സൈക്കിളുമായി നിൽക്കുകയായിരുന്ന നെശറുൽ സേഖ്നെ ഇടിച്ച് ദേഹത്തുകൂടെ കയറി ഇറങ്ങുകയായിരുന്നു. ഒരുമനയൂർ മുത്തന്മാവിലെ ജോലിസ്ഥലത്തേക്ക് സൈക്കിളിൽ പോവുകയായിരുന്ന നെശറുൽ സേഖ് മരം മുറിക്കുന്ന ജോലികളാണ് ചെയ്തു വന്നിരുന്നത്.
ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാവക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ടോറസ് ലോറി ഇടിച്ച് അതിഥിതൊഴിലാളി മരിച്ചു
01:12 AM Jun 07, 2023 | Deepika.com