തൃശൂർ: കോടതി നിർദേശാനുസരണം അന്വേഷണത്തിനായി വർക്ക്ഷോപ്പിലെത്തിയ പോലീസുകാർ വർക്ക്ഷോപ്പ് ഉടമയ്ക്കെതിരെ അന്യായമായി കേസെടുത്തെന്ന ആരോപണം തെളിവുകളുടെ അഭാവത്തിൽ മനുഷ്യാവകാശ കമ്മീഷൻ തള്ളി.
കയ്പമംഗലം കുന്നുങ്കൽ ഹൗസിൽ കെ.എച്ച്. അബ്ദുൾ മുത്താലിബ് സമർപ്പിച്ച പരാതിയാണു കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി തള്ളിയത്. തന്റെ വർക്ക്ഷോപ്പിലുണ്ടായിരുന്ന വാഹനം സീൽ ചെയ്യാൻ വന്ന പോലീസ് ഉദ്യോഗസ്ഥൻ മാസ്ക്ക് ധരിക്കാത്തതു ചോദ്യം ചെയ്തപ്പോൾ തനിക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തെന്നാണു പരാതി. പോലീസുദ്യോഗസ്ഥർ അന്വേഷണത്തിന്റെ ഭാഗമായി എത്തിയപ്പോൾ പരാതിക്കാരൻ തടസം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു പരാതിക്ക് ആധാരമെന്നു കരുതുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പോലീസ് അന്യായമായി കേസെടുത്തെന്ന പരാതി തള്ളി
12:48 AM Jun 07, 2023 | Deepika.com