വാ​ഴാ​നി ക​നാ​ലി​ൽ ത​ട്ടി​യ മാ​ലി​ന്യം തി​രി​ച്ചെ​ടു​പ്പി​ച്ചു; 37,000 രൂ​പ പി​ഴ ഈ​ടാ​ക്കി

12:43 AM Jun 07, 2023 | Deepika.com
പു​ന്നം​പ​റ​ന്പ്: വാ​ഴാ​നി ക​നാ​ലി​ൽ രാ​ത്രി​യു​ടെ മ​റ​വി​ൽ കൊ​ണ്ടു​ത​ട്ടി​യ ശു​ചി​മു​റി മാ​ലി​ന്യം തി​രി​ച്ചെ​ടു​പ്പി​ച്ചു. തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ പു​ന്ന​പ​റ​ന്പ് ചി​റ​മു​ക്ക് പ്ര​ദേ​ശ​ത്തു വാ​ഴാ​നി ക​നാ​ലി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യം​ത​ള്ളി​യ​ത്. വാ​ർ​ഡ് മെ​ന്പ​ർ കെ. ​രാ​മ​ച​ന്ദ്ര​ന്‍റെ ഇ​ട​പെ​ട​ലി​നെത്തുട​ർ​ന്ന് മാ​ലി​ന്യം ത​ട്ടി​യ​വ​രെ സി​സി​ടി​വി​യു​ടെ സ​ഹാ​യ​ത്താ​ൽ ക​ണ്ടെ​ത്തി.
ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി താ​ണി​ക്കു​ടം മു​ത​ൽ പു​ന്നം​പ​റ​ന്പു​വ​രെ​യു​ള്ള റോ​ഡ​രികി​ലെ 26 സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചാ​ണു മാ​ലി​ന്യം ത​ട്ടി​യ​വ​രെ പി​ടി​കൂ​ടി​യ​ത്. പ​റ​വ​ട്ടാ​നി​യി​ൽ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന മ​ച്ചാ​ട് സ്വ​ദേ​ശി​യാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും 37,000 രൂ​പ പി​ഴ ഈ​ടാ​ക്കി.

പാ​റ​ന്നൂ​ർ പ​ള്ളി​യി​ൽ ഡ​യാ​ലി​സി​സ്
രോ​ഗി​ക​ൾ​ക്കു ചി​കി​ത്സാ സ​ഹാ​യം

കേ​ച്ചേ​രി: പാ​റ​ന്നൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള "കാ​രു​ണ്യ സ്പ​ർ​ശം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​ധന​രാ​യ ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കു ചി​കി​ത്സാ സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. ഇ​ട​വ​ക​യി​ലെ 200 ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് 1,70,000 രൂ​പ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
ദി​വ്യ​ബ​ലി​യെ​ത്തു​ട​ർ​ന്ന് വി​കാ​രി ഫാ. ​മ​നോ​ജ് താ​ണി​ക്ക​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻകു​ര്യ​ൻ, ചൂ​ണ്ട​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ എ​ന്നി​വ​ർ 85,000 രൂ​പ വീ​തം ഏ​റ്റു​വാ​ങ്ങി. പ​ള്ളി കൈ​ക്കാ​ര​ന്മാ​രാ​യ ടി.​ഡി. ഡെ​ൽ​വി​ൻ, കെ.​പി. ജി​സ​ൺ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​വി. റാ​ഫി, സാ​യൂ​ജ് തോം​സ​ൺ എന്നി​ വ​രും പ​ങ്കെ​ടു​ത്തു.