ന​രി​യ​ക്കം​പൊ​യി​ലി​ൽ ഗ്രൗ​ണ്ട് യാ​ഥാ​ർ​ഥ്യ​മാ​യി

12:02 AM Jun 07, 2023 | Deepika.com
കാ​ളി​കാ​വ്: ന​രി​യ​ക്കം​പൊ​യി​ലി​ൽ മി​നി സ്റ്റേ​ഡി​യം യാ​ഥാ​ർ​ഥ്യ​മാ​യി. തു​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 28.64 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പ്ര​ദേ​ശ​ത്തെ കാ​യി​ക​പ്രേ​മി​ക​ളു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷം പൂ​വ​ണി​ഞ്ഞ​ത്. എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് ന​രി​യ​ക്കം​പൊ​യി​ൽ പ്ര​ദേ​ശ​ത്തെ കാ​യി​ക പ്രേ​മി​ക​ളു​ടെ ഏ​റെ​നാ​ള​ത്തെ മോ​ഹ​മാ​യി​രു​ന്നു സ്വ​ന്ത​മാ​യൊ​രു മൈ​താ​ന​മെ​ന്ന​ത്.
ഇ​തി​നാ​യി ജ​ന​കീ​യ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ച് പ്ര​യ​ത്ന​മാ​രം​ഭി​ച്ചു. കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക്കാ​ർ​ക്കും ഉ​പ​കാ​ര​മാ​ണ്. പ്ര​ദേ​ശ​ത്തെ നാ​ട്ടു​കാ​രു​ടെ ഇ​ച്ഛാ​ശ​ക്തി​യി​ലും ഐ​ക്യ​ത്തി​ലും പ​ണം സ്വ​രൂ​പി​ച്ച് സ്ഥ​ലം വാ​ങ്ങി. പി​ന്നീ​ട് 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 28.64 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഒ​രേ​ക്ക​ർ ഭൂ​മി വാ​ങ്ങി ക​ളി​യോ​ഗ്യ​മാ​ക്കു​ക​യാ​യി​രു​ന്നു.
ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച തു​ക​യും ഇ​തി​നാ​യി വി​നി​യോ​ഗി​ച്ചു. ഉ​ൽ​സ​വ പ്ര​തീ​തി​യി​ലാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ന​ട​ന്ന​ത്. ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി ജ്യോ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ.​കെ മു​ഹ​മ്മ​ദാ​ലി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​കെ സു​രേ​ന്ദ്ര​ൻ, നീ​ലി​യോ​ട്ടി​ൽ ര​ജ​നി, മു​ഹ​മ്മ​ദ് അ​ബ്ദു​ൾ​മു​നീ​ർ, എം. ​ഹം​സ, കെ.​പി ഗി​രീ​ഷ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ഷ്റ​ഫ് ദോ​സ്ത്, റ​ഷീ​ദ് പൊ​റ്റ​യി​ൽ, പ​കി​ടീ​രി ബാ​പ്പു​ട്ടി, കെ. ​മ​ൻ​സൂ​ർ, പി. ​മു​ഹ​മ്മ​ദ് ബാ​പ്പു​ട്ടി, സി.​കെ റ​ഹീ​സ്, കെ. ​ഇ​ർ​ഷാ​ദ​ലി, പി. ​കു​ഞ്ഞാ​പ്പ, കെ. ​അ​ലി, പി. ​അ​നീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.