മല്ലപ്പള്ളി: കല്ലൂപ്പാറ പ്രയാറ്റ് കടവ് പാലത്തിൽ സമീപത്ത് നിന്നും ഞായറാഴ്ച രാത്രി 10 മണിയോടെ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി.വിമുക്തഭടൻ ഇടത്തിനാട്ട് ഇ.കെ രാധാകൃഷ്ണൻ നായറിന്റെ(79) മൃതദേഹം ആണ് കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ വീട്ടിൽ നിന്നും ഇറങ്ങി സന്ധ്യ കഴിഞ്ഞിട്ടും തിരികെ എത്താത്തതിനാൽ കാണാനില്ല എന്നു കാണിച്ചു ബന്ധുക്കൾ കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പ്രയാറ്റു കടവിന് സമീപത്തു നിന്നു നാട്ടുകാരും തിരുവല്ല ഫയർഫോഴ്സ് അംഗങ്ങളും ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.
സംസ്കാരം ഇന്ന്11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരി കോന്നി കാരപ്പറമ്പിൽ കുടുംബാംഗം. മക്കൾ: സുമാദേവി (ദുബായ്), സൗമ്യ (യുഎസ്എ). മരുമക്കൾ: സുനിൽ കുമാർ (ദുബായ്), ശിവരാജ്(യുഎസ്എ).
മണിമലയാറ്റിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി
12:43 AM Jun 06, 2023 | Deepika.com