മൈ​ലാ​ടി​പാ​ലം ക​വാ​ട​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ഏ​റ്റെ​ടു​ത്ത് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ

12:08 AM Jun 05, 2023 | Deepika.com
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മാ​യ മൈ​ലാ​ടി​പാ​ല​ത്തി​ന്‍റെ ക​വാ​ട​ത്തി​ലെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം അ​ക​ന്പാ​ടം കിം​ഗ്സ് സ​ദ്ദാം ജം​ഗ്ഷ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് ഏ​റ്റെ​ടു​ത്തു.
പൂ​ച്ചെ​ടി​ക​ളു​ടെ കാ​ടു​മൂ​ടി കി​ട​ന്ന ഭാ​ഗം അ​ക​ന്പാ​ടം വ​നം സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​രു​മാ​യി ചേ​ർ​ന്നു ക്ല​ബ് അം​ഗ​ങ്ങ​ൾ വെ​ട്ടി​നീ​ക്കി. ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. ചാ​ലി​യാ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തു​ട​ങ്ങി​വ​ച്ച മൈ​ലാ​ടി​പാ​ല​ത്തി​ന്‍റെ ക​വാ​ട​ത്തി​ലെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വൃ​ത്തി​യാ​ണ് ക്ല​ബ് ഏ​റ്റെ​ടു​ത്ത​ത്.
മൈ​ലാ​ടി​പാ​ല​ത്തി​നു സ​മീ​പം ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള ക​വാ​ട​ത്തി​ന് ഇ​രു​വ​ശ​വു​മു​ള റോ​ഡ​രി​കി​ൽ പൂ​ച്ചെ​ടി​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ചാ​ണ് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്. ചാ​ലി​യാ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി വി.​സി. മാ​ത്യു​വി​ന്‍റെ​യും ഭ​ര​ണ​സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​വൃ​ത്തി.
എ​ന്നാ​ൽ കു​റ​ച്ച് നാ​ളു​ക​ളാ​യി ഈ ​ഭാ​ഗ​ത്തെ കാ​ടു​ക​ൾ വെ​ട്ടി​നീ​ക്കാ​ത്ത​തി​നാ​ൽ പൂ​ച്ചെ​ടി​ക​ൾ കാ​ണാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.
ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​വ​രു​ടെ മ​നം കു​ളി​ർ​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​ണ് കാ​ടു​മൂ​ടി മ​റ​ഞ്ഞു​കി​ട​ന്നി​രു​ന്ന​ത്. ബാ​ങ്കി​ന് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന് ഫ​ണ്ട് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ബാ​ങ്ക് സെ​ക്ര​ട്ട​റി​യും ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളും ഇ​തി​ന്‍റെ ചെ​ല​വ് സ്വ​യം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ടൂ​റി​സ്റ്റു​ക​ളെ ഉ​ൾ​പ്പെ​ടെ ആ​ക​ർ​ഷി​ക്കു​ന്ന ഈ ​സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണ്. സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ തു​ട​ർ​പ്ര​വൃ​ത്തി അ​ക​ന്പാ​ടം ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഓ​ഫീ​സ​ർ പി.​എ​ൻ. നി​ധി​ൻ ഉ​ദ്ഘാ​ട​നം ചെ​യ​തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക്ല​ബ് സെ​ക്ര​ട്ട​റി നി​ഷാ​ദ് പാ​ലാ​റ, മൈ​ലാ​ടി വാ​ർ​ഡം​ഗം കെ. ​വി​ശ്വ​നാ​ഥ​ൻ, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ഉ​ബൈ​സ് പൂ​ക്കോ​ട​ൻ, സു​രേ​ഷ് ന​ന്പ്യാ​ട​ൻ, സ​നോ​ജ്, റ​ഫീ​ഖ് ബാ​ബു, അ​നീ​ഷ്, ചെ​റി കു​റ്റീ​രി, ജി​യാ​ദ് അ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.