ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് പുതിയ പ്രിന്‍സിപ്പലായി സിസ്റ്റര്‍ ഡോ. ബ്ലെസി ചുമതലയേറ്റു. 2003 മുതല്‍ കലാലയത്തില്‍ അധ്യാപികയായിരുന്ന സിസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അധ്യക്ഷയുമായിരുന്നു.
കലാലയത്തില്‍ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ഡയറക്ടറും എക്സാമിനേഷന് വിഭാഗം ഡെപ്യൂട്ടി കണ്ട്രോളറും കഴിഞ്ഞ അഞ്ചു വര്‍ഷം വൈസ് പ്രിന്‍സിപ്പലുമായിരുന്നു. ഈ കോളജിലെത്തന്നെ പൂര്‍വ വിദ്യാര്‍ഥിയാണ്.
ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റു നേടിയത്. കല്പറമ്പ് പട്ടേരി വീട്ടില്‍ ദേവസി- മറിയം ദമ്പതികളുടെ മകളാണ് സിസ്റ്റര്‍ ബ്ലെസി.
സിസ്റ്റര്‍ ഡോ. ബ്ലെസി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍
01:18 AM Jun 03, 2023 | Deepika.com