മൂന്നുമുറി: കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറു ലക്ഷം രൂപ ചെലവില്‍ മറ്റത്തൂര്‍ സെന്റ് ജോസഫ് യുപി സ്കൂളില്‍ നിര്‍മിച്ച ടോയ്ലറ്റ് ബ്ലോക്ക് തുറന്നു. കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ബ്ലോക്ക് പഞ്ചായത്ത്് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ.അല്‍ജോ പുളിക്കന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സജിത രാജീവ്, പഞ്ചായത്ത് അംഗം സുമേഷ് അവിട്ടപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആര്. അജയ്ഘോഷ് എന്നിവര്‍ സംസാരിച്ചു.
മറ്റത്തൂര്‍ സെന്റ് ജോസഫ്സ് സ്കൂളില്‍ ടോയ്ലറ്റ് ബ്ലോക്ക് തുറന്നു
01:18 AM Jun 03, 2023 | Deepika.com