കടമ്പോട്: ആദ്യമായി വിമാനയാത്ര നടത്തിയതിന്റെ ആഹ്ലാദത്തിലാണ് മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് വാര്‍ഡിലുള്ള ഒരു കൂട്ടം തൊഴിലുറപ്പു തൊഴിലാളികള്‍.
എണ്പതുവയസുള്ളവരടക്കം ഇരുപതോളം തൊഴിലുറപ്പു തൊഴിലാളികളാണു പഞ്ചായത്ത് അംഗം സുമിത ഗിരീഷിന്റെ നേതൃത്വത്തില്‍ വിമാനയാത്ര നടത്തിയത്.
നെടുമ്പാശേരിയില്‍ നിന്ന് ബംഗളൂരുവിലേക്കായിരുന്നു യാത്ര. ബംഗളൂരു നഗരം ചുറ്റിക്കണ്ടശേഷം ട്രെയിന്മാര്ഗമായിരുന്നു മടക്ക യാത്ര. സംഘാംഗങ്ങളില്‍ ചിലര്‍ക്ക് ട്രെയിന്‍യാത്രയും ആദ്യാനുഭവമായി.
ആദ്യ വിമാനയാത്രയുടെ ആഹ്ലാദത്തില്‍ തൊഴിലുറപ്പു തൊഴിലാളികള്‍
01:18 AM Jun 03, 2023 | Deepika.com