പുന്നംപറമ്പ്: സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളുടെയും പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ. തെക്കുംകര പഞ്ചായത്തിലെ മേപ്പാടം 96-ാം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 18 ലക്ഷം രൂപ ഉപയോഗിച്ചു നിർമിച്ചതാണ് അങ്കണവാടി കെട്ടിടം.
പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ് ഇ. ഉമാലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാർ, പഞ്ചായത്ത് സ്ഥിരം സമിതിഅധ്യക്ഷന്മാരായ സബിത സതീഷ്, പി.ആർ. രാധാകൃഷ് ണൻ, വി.സി. സജീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു കൃഷ് ണൻ, പഞ്ചായത്ത ്പ്രതിപക്ഷനേതാവ് എ.ആർ. കൃഷ്ണൻകുട്ടി, വാർഡ് മെമ്പർ കെ. രാമചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ഡോ. ടി.എൻ. ബിന്ദു, ഐസിഡിഎസ് സൂപ്പർവൈസർ ഡോണവിജയൻ, അധ്യാപിക ലൂസി വറീത് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് അങ്കണവാടിയിലെത്തിയ കുരുന്നുകൾക്കു പഠനോപകര ണങ്ങൾ വിതരണം ചെയ്തു.
12 -ാം വാർഡിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർഥികളെ എംഎൽഎ ആദരിച്ചു.
അങ്കണവാടികളുടെ പ്രവർത്തനം കാര്യക്ഷമമാക്കും: എംഎൽഎ
01:18 AM Jun 03, 2023 | Deepika.com