തൃശൂർ: ഇന്ത്യയെ മതരാഷ്ട്രമാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കേരളത്തിലെ കവികൾ "എന്റെ രാജ്യം’ എന്ന കാന്പയിനുമായി രംഗത്തുവരുന്നു. ഇന്നുമുതൽ സോഷ്യൽ മീഡിയയിൽ കാവ്യശിഖയുടെ നടക്കുന്ന കാന്പയിനിൽ സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, കെ.വി. രാമകൃഷ്ണൻ, റഫീക് അഹമ്മദ്, കരിവള്ളൂർ മുരളി, പ്രിയനന്ദനൻ തുടങ്ങിയവർ വാക്കണി ചേരുമെന്ന് ഡോ. സി. രാവുണ്ണി പത്രസമ്മേളനത്തിൽ പറഞ്ഞു.
കായികതാരങ്ങളുടെ സമരത്തിനും കർഷകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കാന്പയിൻ നടത്തുന്നത്. മന്ത്രിമാരും എംഎൽഎമാരും പ്രമുഖരായ നോവലിസ്റ്റുകളും ചലച്ചിത്ര അക്കാദമി പ്രവർത്തകരും അണിനിരക്കുമെന്നും രാവുണ്ണി പറഞ്ഞു. ഇ.ഡി. ഡേവിസ്, ഡോ. സുഭാഷണി മഹാദേവൻ, ചാക്കോ ഡി. അന്തിക്കാട്, ജയറാം വാഴൂർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മത രാഷ്ട്രമാക്കുന്നതിനെതിരേ കവികളുടെ കാന്പയിൻ
01:13 AM Jun 03, 2023 | Deepika.com