എരുമപ്പെട്ടി: അനധികൃതമായി ഇന്ത്യൻ നിർമിത വിദേശമദ്യം വില്പന നടത്തിയിരുന്ന യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. പാത്രമംഗലം തേവര വീട്ടിൽ വിനോദിനെയാണ് എസ്ഐ ടി.സി. അനുരാജും സംഘവും പിടികൂടിയത്.
വീടും പരിസരവും കേന്ദ്രീകരിച്ചാണ് വിനോദ് മദ്യവില്പന നടത്തിയിരുന്നത്. ആവശ്യക്കാർക്ക് പറയുന്ന സ്ഥലങ്ങളിലും ഇയാൾ മദ്യം എത്തിച്ചു നൽകിയിരുന്നു. പല ബീവറേജുകളിൽ നിന്നായി വാങ്ങുന്ന മദ്യം കൂടിയ വില ഈടാക്കിയാണ് വില്പന നടത്തിയിരുന്നത്. സ്കൂട്ടറിൽ സഞ്ചരിച്ചായിരുന്നു വില്പന.
സ്കൂട്ടറിൽ മദ്യവുമായി പോകുന്നതിനിടയിൽ പാത്രമംഗലം സെന്ററിനു സമീപം പിടികൂടുകയായിരുന്നു. നാലേകാൽ ലിറ്റർ മദ്യവും പണവും സ്കൂട്ടറിൽ നിന്ന് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എഎസ്ഐമാരായ സി.ഐ. ജോബി, കെ.എസ്. ഓമന, എസ്സി പിഒമാരായ എ.വി. സജീവ്, മുഹമ്മദ് ഷെരീഫ്, സിപിഒമാരായ അജി പനക്കൽ, എ.ബി. ഷിഹാബുദ്ധീൻ, ഷാബു, അനിൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വിദേശമദ്യ വില്പന: യുവാവ് അറസ്റ്റിൽ
01:13 AM Jun 03, 2023 | Deepika.com