തൃപ്രയാർ : പുസ്തകങ്ങളല്ല; നട്ടു നനച്ച ജൈവ പച്ചക്കറി തൈകളുമായി എത്തിയ വിദ്യാർഥികൾ പ്രവേശനോത്സവം ഹരിതാഭമാക്കി.
വലപ്പാട് ജിഡിഎംഎൽപി സ്കൂളിലെ ഹരിത ക്ലബ് അംഗങ്ങളാണ് പുതിയ അധ്യയന വർഷത്തെ ആദ്യ ദിനം നട്ടുവളർത്തിയ പച്ചക്കറി തൈകളുമായി വിദ്യാലയത്തിലെത്തിയത്. വിദ്യാലയാങ്കണത്തിൽ അവർ ജൈവകൃഷിത്തോട്ടവുമൊരുക്കി.വേനലവധിക്കാലത്ത് വിദ്യാലയത്തിൽ നിന്നും നൽകിയ പച്ചക്കറി വിത്തുകൾ ഗ്രോ ബാഗിൽ പാകി മുളപ്പിച്ച് തൈക്കളാക്കിയാണ് വിദ്യാർഥികൾ സ്കൂളിലെത്തിയത്. തക്കാളി, വഴുതന, മുളക് തുടങ്ങിയവ കായ് മൂപ്പെത്തിയിരുന്നു. മുൻ വിദ്യാഭ്യാസ ഉപജില്ല ഓഫീസറും എഴുത്തുകാരനുമായ വി.കെ. നാസർ വിദ്യാർഥികളിൽ നിന്നും പച്ചക്കറി തൈകൾ സ്വീകരിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.വികസന സമിതി അംഗം സുബ്രഹ്മണ്യൻ രാമത്ത് അധ്യക്ഷനായി.
ജൈവ പച്ചക്കറി തൈകളുമായി പ്രവേശനോത്സവം ഹരിതാഭമാക്കി
01:00 AM Jun 02, 2023 | Deepika.com