ജില്ലാ യുവ ഉത്സവ് 2023: മത്സരങ്ങളിൽ പങ്കെടുക്കാം
12:57 AM Jun 02, 2023 | Deepika.com
തൃശൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജന കാര്യകായിക മന്ത്രാലയം ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ദേശീയ യുവ ഉത്സവിന്റെ ജില്ലാതല യുവ ഉത്സവ് അഞ്ചിനു തൃശൂർ വിമല കോളജിൽ നടക്കും. നെഹ്റു യുവകേന്ദ്രയുടെയും നാഷണൽ സർവീസ് സ്കീമിന്റെയും ആമുഖ്യത്തിൽ ജലച്ചായം, കവിതാരചന, പ്രസംഗം, മൊബൈൽ ഫോട്ടോഗ്രാഫി, നാടോടി സംഘനൃത്തം എന്നീ മത്സരങ്ങളാണു നടക്കുക. ജില്ലയിൽ താമസ മേൽവിലാസമുള്ള ഏപ്രിൽ ഒന്നിന് 15നും 29 നും മധ്യേ പ്രായമുള്ളവർക്കു പങ്കെടുക്കാം. വിജയികൾക്കു സമ്മാനത്തുകയോടൊപ്പം പ്രശസ്തിപത്രവും ഉപഹാരവും ലഭിക്കും. ഒന്നും രണ്ടും സ്ഥാനക്കാർക്കു സംസ്ഥാന ദേശീയ യുവത്സവങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. പരിപാടിയുടെ ഭാഗമായി എക്സിബിഷൻ, തനതു നാടൻ കലകൾ, അർജുന നൃത്തം, ഒരാൾ ഒരേസമയം നിരവധി വ്യക്തികളുമായുള്ള ചെസ് മത്സരം, വിദ്യാർഥികൾക്കും യുവജനങ്ങൾക്കും ജില്ലാ കളക്ടറുമായി മുഖാമുഖം എന്നിവയും ഉണ്ടാകും. രജിസ്ട്രേഷനും വിവരങ്ങൾക്കും: 79077 64873, 9567835171.