വെള്ളിക്കുളങ്ങര: പോലീസിനെ വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയേയും ഇയാളെ സഹായിച്ച സുഹൃത്തിനേയും വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റു ചെയ്തു. കുറ്റിച്ചിറ കുന്പളത്താൻ വീട്ടിൽ നിബീഷ് (24), സുഹൃത്ത് കുറ്റിച്ചിറ ചക്കാലക്കൽ വീട്ടിൽ സതീഷ് (47) എന്നി വരാണ് അറസ്റ്റിലായത്.
വാറന്റ് കേസിൽ നിബീഷിനെ പിടികൂടുന്നതിനിടെ ഇയാൾ പോലീസിനെ വെട്ടിച്ച് വിലങ്ങുമായി ഓടി രക്ഷപ്പെട്ടു. പോലീസ് നടത്തിയ തെരച്ചിലിൽ പിന്നീട് ഇയാളെ പിടികൂടി. സുഹൃത്തായ സതീഷിന്റെ സഹായത്തോടെ വിലങ്ങ് അഴിച്ചുമാറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു നിബീഷിനെ പിടികൂടിയത്. വിലങ്ങ് അഴിച്ചുമാറ്റാൻ സഹായിച്ചതിനു സതീഷിനേയും പോലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.
പോലീസിനെ വെട്ടിച്ച്്് വിലങ്ങുമായി രക്ഷപ്പെടാൻ ശ്രമം; യുവാവും സഹായിയും അറസ്റ്റിൽ
12:57 AM Jun 02, 2023 | Deepika.com