തൃശൂർ: നവീകരിച്ച ജൂബിലി ആയുർവേദ മിഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും പ്രസവ രക്ഷ ക്ലിനിക്കും ഇന്നു രാവിലെ 11.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. രാമവർമപുരത്തെ ആശുപത്രി ക്യാന്പസിൽ നടക്കുന്ന ചടങ്ങിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. ഉദ്ഘാടന ദിവസം ഉച്ചയ്ക്കു രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ സൗജന്യ മെഡിക്കൽ ക്യാന്പും മരുന്ന് വിതരണവും ഉണ്ടാകുമെന്ന് ഫാ. വിൻസന്റ് കരപറന്പൻ പത്രസമ്മേളനത്തിൽ പറഞ്ഞു. 25 കിടക്കകളുള്ള ആശുപത്രിയായാണ് നവീകരിച്ചത്. ചികിത്സയ്ക്ക് പ്രാധാന്യം നൽകുകയെന്നതാണ് ആശുപത്രിയുടെ ലക്ഷ്യമെന്നു സിസ്റ്റർ ഡോ. ഡോണറ്റ പറഞ്ഞു. ജൂബിലി മിഷൻ ആശുപത്രി സിഇഒ ഡോ. ബെന്നി ജോസ്, ഡിയോൾ ബെന്നി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഡിബി കണക്ട് കോണ്‍ക്ലേവ്
തൃശൂർ: ഡോണ്‍ബോസ്കോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പൂർവ വിദ്യാർഥികളുടെ സംഘടനയായ പാസ്റ്റ് പീപ്പിൾസ് ഓഫ് ഡോണ്‍ ബോസ്കോയുടെ ആഭിമുഖ്യത്തിൽ ഡിബി കണക്ട് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് ആറുമുതൽ രാത്രി പത്തുവരെ ഹോട്ടൽ അശോക ഇന്നിൽ നടക്കുന്ന പരിപാടി കോർപറേറ്റ് ട്രെയിനർ ഡോ.സിജു തോമസ് തോട്ടപ്പിള്ളി നയിക്കും. ഡോണ്‍ ബോസ്കോ സ്ഥാപനങ്ങളിലെയും വിവിധ ബാച്ചുകളിലേയും പൂർവ വിദ്യാർഥികളെ പരസ്പര സഹായത്തിനായി കൂട്ടിയിണക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ണുത്തി ഡോണ്‍ ബോസ്കോ സ്കൂളിലെ അലുംമിനി യൂണിറ്റ് ഡി.ബി കണക്റ്റർ സംഘടിപ്പിക്കുന്നതെന്ന് പ്രോഗ്രാം ഡയറക്ടർ രഞ്ജിത്ത് സേവ്യർ പത്രസമ്മേളനത്തിൽ പറഞ്ഞു. പടിപാടികൾ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പൂർവ വിദ്യാർഥികൾ 8157884422 എന്ന നന്പറിൽ ബന്ധപ്പെടണം. കോ-ഓർഡിനേറ്റർ വിനോഷ് തോമസ്, സെക്രട്ടറി ലാസർ ജോണ്‍, പ്രസിഡന്റ് ജോണ്‍ പോൾ നെല്ലിശേരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ജൂബിലി ആയുർവേദ മിഷൻ ആശുപത്രി ഉദ്ഘാടനം
12:57 AM Jun 02, 2023 | Deepika.com