തൃശൂർ: കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന വാർഷിക കൺവൻഷൻ ഡപ്യൂട്ടി മേയർ എം.എൽ. റോസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ. വേലായുധൻ അധ്യക്ഷത വഹിച്ചു. മീനാക്ഷി കയ്പ്പള്ളി, ജോയി കാപ്പിൽ, കെ.എസ്. പ്രദീപ്, കെ.ഡി. ജോസഫ്, സി. സുനിൽകുമാർ, കെ. ബിന്ദു, കെ. രമേഷ്, എസ്. ഷാജി, കെ.പി. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കെ.എം. രവീന്ദ്രൻ സ്വാഗതവും എം.ആർ. അയ്യപ്പൻ കുട്ടി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: എൽ. വേലായുധൻ- പ്രസിഡന്റ്, ജോയി കാപ്പിൽ- വൈസ് പ്രസിഡന്റ്, കെ.എസ്. പ്രദീപ്- വൈസ് പ്രസിഡന്റ്, കെ.എം. രവീന്ദ്രൻ- സെക്രട്ടറി, എം.ആർ. അയ്യപ്പൻ കുട്ടി- ജോയിന്റ് സെക്രട്ടറി, കെ.ഡി. ജോസഫ്- ജോയിന്റ് സെക്രട്ടറി, സി. സുനിൽകുമാർ- ട്രഷറർ, കെ.ഡി. ജോൺസൺ- രക്ഷാധികാരി, മീനാക്ഷി കയ്പ്പള്ളി- രക്ഷാധികാരി.
കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജന്റ്സ് അസോ. സംസ്ഥാന ഭാരവാഹികൾ
12:57 AM Jun 02, 2023 | Deepika.com