കുഴഞ്ഞുവീണു മരിച്ചു
02:11 AM Jun 01, 2023 | Deepika.com
കൊടുങ്ങല്ലൂർ: അജ്മാനിൽ കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. പടിയത്ത് മൊയ്തീൻ മകൻ ആബിദ് (30) ആണ് മരിച്ചത്. മൃതദേഹം അജ്മാനിൽ കബറടക്കും. ഉമ്മ: സബിത സഹോദരി: ഫാത്തിമ. സിപിഐ നേതാവും കൊടുങ്ങല്ലൂർ ടൗണ്‍ സഹകരണ ബാങ്ക് ചെയർമാനുമായ അഡ്വ. നവാസ് കാട്ടകത്തിന്റെ സഹോദരി പുത്രനാണ്.