പാവറട്ടി: ജാമ്യ വ്യവസ്ഥകൾ ലംഘിച്ച യുവാവിനെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. പെരുവല്ലൂർ മുള്ളോത്ത് വീട്ടിൽ അമൽ വിഷ്ണു (21) വിനെയാണ് പാവറട്ടി എസ്എച്ച്ഒ എം.കെ. രമേഷിന്റെ നേതൃത്വ ത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പാവറട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ വീടു കയറിയുള്ള ആക്രമണം, അടിപിടി, പിടിച്ചുപറി എന്നീ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു അമൽ വിഷ്ണു. മുല്ലശേരി അടിയറ വീട്ടിൽ പ്രതീഷിനെ വീടുകയറി ആക്രമിച്ച കേസിൽ ജയിലിൽ ആയിരുന്ന പ്രതിക്ക് ചാവക്കാട് കോടതി അനുവദിച്ച ഉപാധികളോടുകൂടിയ ജാമ്യം ലംഘിച്ച് വീണ്ടും പിടിച്ചുപറി, അടിപിടി എന്നീ കുറ്റകൃത്യത്തിൽ ഏർ പ്പെട്ട കാര്യത്തിനാണു പ്രതിയെ വീണ്ടും അറസ്റ്റു ചെയ്തത്. കോടതി യിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജാമ്യ വ്യവസ്ഥകൾ ലംഘിച്ച യുവാവ് അറസ്റ്റിൽ
01:20 AM Jun 01, 2023 | Deepika.com