വ​ലി​ച്ചെ​റി​യ​ൽ മു​ക്ത​പ്ര​ഖ്യാ​പ​നം

01:20 AM Jun 01, 2023 | Deepika.com
പു​ന്നം​പ​റ​ന്പ്:​ തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് വ​ലി​ച്ചെ​റി​യ​ൽ മു​ക്ത​പ്ര​ഖ്യാ​പ​നം ന​ട​ന്നു.​ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​സി.​ സ​ജീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി.​ സു​നി​ൽ​കു​മാ​ർ വ​ലി​ച്ചെ​റി​യ​ൽ മു​ക്ത​പ്ര​ഖ്യാ​പ​നം ന​ട​ത്തി.​ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​ ഉ​മാ​ല​ക്ഷ്മി, സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ പി.​ആ​ർ.​ രാ​ധാ​കൃ​ഷ്ണ​ൻ, സ​ബി​ത സ​തീ​ഷ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​ രാ​മ​ച​ന്ദ്ര​ൻ, പി.​ടി.​ മ​ണി​ക​ണ്ഠ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഡോ. ​ടി.​എ​ൻ.​ ബി​ന്ദു, അ​സി.​സെ​ക്ര​ട്ട​റി പി.​കെ. ശോ​ഭ​ന, വി​ഇ​ഒ ജി​ഷ മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​
തു​ട​ർ​ന്ന് മാ​ലി​ന്യ സം​സ്ക്ക​ര​ണ​ത്തി​ൽ മാ​തൃ​ക തീ​ർ​ക്കു​ന്ന സ​ച്ചി​ദാ​ന​ന്ദ​ൻ ക​രു​മ​ത്ര​യേ​യും പ​ഞ്ചാ​യ​ത്ത് ഹ​രി​ത ക​ർ​മ സേ​നാ​ംഗങ്ങ​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.