ചാലക്കുടി: പഠന വൈകല്യമുള്ള കുട്ടികളെ ചെറുപ്രായത്തിലെ കണ്ടെത്തി അവരുടെ പഠന നിലവാരം ഉയർത്തുന്നതിനും മികച്ച വിജയം കൈവരിക്കുന്നതിനുമായ് നഗരസഭ നടപ്പിലാക്കുന്ന "ഇൻസൈറ്റ്'പദ്ധതി സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഷിക പദ്ധതയിൽ ഇതിനായ് 10 ലക്ഷം രൂപയാണു നഗരസഭ വകയിരുത്തിയിട്ടുള്ളത്. നഗരസഭ അതിർത്തിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും തെരഞ്ഞെടുത്ത അധ്യാപകർക്കു പരിശീലനം നൽകിക്കൊണ്ടാണു പദ്ധതിക്കു തുടക്കം കുറിച്ചത്. ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ മുഖ്യാതിഥിയായി.
വൈസ് ചെയർ പേഴ്സണ്‍ ആലീസ് ഷിബു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻമാർ, പാർലിമെന്ററി പാർട്ടി ലീഡർമാർ, നിപ്മർ ഡയറക്ടർ ചന്ദ്രബാബു, സെക്രട്ടറി എം.എസ്. ആകാശ്, നിർവഹണ ഉദ്യോഗസ്ഥയും ഹയർ സെക്കൻഡറി പ്രിൻസിപ്പലുമായ എ.എം. ബിന്ദു, കോ - ഓർഡിനേറ്റർ റിയ രാജു എന്നിവർ പ്രസംഗിച്ചു.
"ഇൻസൈറ്റ്' പദ്ധതി
01:17 AM Jun 01, 2023 | Deepika.com