ഗുരുവായൂർ: ദേവസ്വവും ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗവും തമ്മിലുള്ള തർക്കം ദേവസ്വം കമ്മീഷണറുടെ മുന്നിലേക്ക്്. ഇതു സംബന്ധിച്ച് ഇന്നു തിരുവനന്തപുരത്ത് നടക്കുന്ന ചർച്ചയിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ പങ്കെടുക്കും.
ഓഡിറ്റിംഗ് നിർത്തിവച്ചതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാനും ദേവസ്വം ഭരണസമിതിയോഗം തീരുമാനിച്ചു. ലോക്കൽ ഫണ്ട് ഓഡിറ്റർമാർക്ക് ദേവസ്വത്തിലെ ഓഡിറ്റിംഗ് നിർത്തിവയ്ക്കാൻ അധികാരമുണ്ടോയെന്നത് ഭരണസമിതിയിൽ ചർച്ചയായി. ദേവസ്വത്തിലെ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം 2010 മുതൽ 2015 വരെയുള്ള ശന്പളം ഉൾപ്പെടെയുള്ള ചെലവായി 11 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഇത്രയും തുക വന്നതിന്റെ വിശദാംശങ്ങൾ അറിയുന്നതിന് ഇക്കാര്യം കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തും.
ഗുരുവായൂർ ദേവസ്വം: തർക്കം കമ്മീഷണറുടെ മുന്നിലേക്ക്
01:13 AM Jun 01, 2023 | Deepika.com