കാടുകുറ്റി: ഡൽഹിയിൽ നടക്കുന്ന ദേശീയ സ്കൂൾ സീനിയർ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹാൻഡ്ബോൾ മത്സരങ്ങൾക്കുള്ള കോച്ചിംഗ് ക്യാന്പ് അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. വിവിധ ജില്ലകളിൽ നിന്നായി 16 ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളുമാണ് ക്യാന്പിൽ പങ്കെടുക്കുന്നത്.
ഏഴു മുതൽ 12 വരെ നീണ്ടു നിൽക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ നാളെ കേരള എക്സ്പ്രസിൽ ടീം യാത്രതിരിക്കും. തിരുവനന്തപുരം ഡിപിഐ സ്പോർട്സ് ഓർഗനൈസർ ഹരിശങ്കറിന്റെ നിർദേശപ്രകാരമാണ് ക്യാന്പ് ഒരുക്കിയിരിക്കുന്നത്. അന്നനാട് യൂണിയൻ എച്ച്എസ്എസിലെ കായികാധ്യാപകൻ ജിബി വി. പെരേപ്പാടനാണ് മുഖ്യ പരിശീലകൻ. കെ.ആർ. സബീഷ്, എ.എസ്. അർജുൻ, വീനസ് പോൾ എന്നിവർ സഹ പരിശീലകരാണ്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് ക്യാന്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ, മോളി തോമസ്, ഐ. സന്തോഷ്കുമാർ, കെ.വി. സുധീഷ്, ഐ. ജയ, എം.പി. മാലിനി എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന ഹാൻഡ് ബോൾ ടീമിന്റെ കോച്ചിംഗ് ക്യാന്പ് തുടങ്ങി
01:13 AM Jun 01, 2023 | Deepika.com