ജില്ലാതല പ്രവേശനോത്സവം ചേലക്കരയില്‍
01:13 AM Jun 01, 2023 | Deepika.com
തൃശൂർ: വേനലവധിക്കു ശേഷം പുതിയ അധ്യയന വർഷത്തിലേക്കു വിദ്യാർഥികളെ വരവേൽക്കാൻ ജില്ല ഒരുങ്ങി. ജില്ലാതല പ്രവേശനോത്സവം ചേലക്കര ശ്രീമൂലം തിരുനാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു എന്നിവർ വിശിഷ്ടാതിഥികളാകും. ഇതോടൊപ്പം ചേലക്കര ജിഎൽപി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 1.5 കോടി രൂപ വിനിയോഗിച്ചു നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിക്കും. കളക്ടർ വി.ആർ. കൃഷ്ണതേജ, എംപിമാരായ രമ്യ ഹരിദാസ്, ടി.എൻ. പ്രതാപൻ, ബെന്നി ബഹനാൻ, എംഎൽഎമാരായ എ.സി. മൊയ്തീൻ, സേവ്യർ ചിറ്റിലപ്പള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.