നെ​ടു​മ്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി ഒ​രു​ങ്ങു​ന്നു

10:59 PM May 31, 2023 | Deepika.com
തി​രു​വ​ല്ല: കു​രു​ന്നു​ക​ള്‍​ക്ക് ക​ളി​ച്ചു​ല്ല​സി​ക്കാ​നും പ​ഠി​ച്ച് ര​സി​ക്കാ​നു​മാ​യി നെ​ടു​മ്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി ഒ​രു​ങ്ങു​ന്നു.

സം​സ്ഥാ​ന വ​നി​താ ശി​ശു വി​ക​സ​ന​വ​കു​പ്പി​ല്‍നി​ന്നു 17 ല​ക്ഷം രൂ​പ​യും ബ്ലോ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ഹി​ത​വും ചേ​ര്‍ത്ത് 31 ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ച്ചാ​ണ് അ​ങ്ക​ണ​വാ​ടി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ക​ല്ലു​ങ്ക​ല്‍ ഓ​ത​റ പ​റ​മ്പി​ല്‍ ഒ.​ജെ വ​ര്‍​ഗീ​സ്, ഭാ​ര്യ മ​റി​യാ​മ്മ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ മൂ​ന്നു സെ​​ന്‍റ് സ്ഥ​ല​ത്താ​ണ് അ​ങ്ക​ണ​വാ​ടി നി​മി​ച്ചി​രി​ക്കു​ന്ന​ത്. സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മൂ​ന്നി​നു രാ​വി​ലെ പ​ത്തി​ന് മാ​ത്യു ടി.​തോ​മ​സ് എം​എ​ല്‍​എ യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​വ​ഹി​ക്കും.