പോ​ലീ​സ് അ​ക്കാ​ദമി വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

07:51 AM May 31, 2023 | Deepika.com
തൃ​ശൂ​ർ: കേ​ര​ള പോ​ലീ​സ് അ​ക്കാ​ദമി​യു​ടെ ഇ​രു​പ​താം വാ​ർ​ഷി​കം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​രി​ശീ​ല​നാ​ർ​ഥി​ക​ളെ​യും പ​രി​ശീ​ല​ക​രു​ൾ​പ്പെ​ടെ​യു​ള്ള പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ലെ​യും അ​ക്കാ​ദമി റ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളെ​യും, മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​രെ​യും പ​ങ്കെ​ടു​പ്പി​ച്ച് ക​ലാ-​കാ​യി​ക മേ​ള​യും സം​ഘ​ടി​പ്പി​ച്ചു. വൈ​കീ​ട്ട് ന​ട​ന്ന സ​മ്മേ​ള​നം മു​ൻ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ക്കാ​ദമി ഡ​യ​റ​ക്ട​ർ എ​ഡി​ജി​പി ഗോ​പേ​ഷ് അ​ഗ​ർ​വാ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ആ​ർ. സു​നീ​ഷ്കു​മാ​ർ, എം.​എ. മ​നോ​ജ്കു​മാ​ർ, എ​സ്. ന​ജീ​ബ്, ജോ​സി ക​ത്തി​ലാ​ങ്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.2004 മേ​യ് 29ന് ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന എ.​കെ. ആ​ന്‍റ​ണി​യാ​ണ് കേ​ര​ള പോ​ലീ​സ് അ​ക്കാദമിയുടെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.