മാങ്കുറ്റിപ്പാടം: തൊഴിലുറപ്പു തൊഴിലാളികളുടെ ദിവസവേതനം കുറഞ്ഞത് അഞ്ഞൂറു രൂപയാക്കി വർധിപ്പിക്കണമെന്ന് ടി.എൻ. പ്രതാപൻ എംപി.
മറ്റത്തൂരിലെ മാങ്കുറ്റിപ്പാടം വാർഡിൽ നൂറു തൊഴിൽ ദിനം പൂർത്തിയാക്കിയ തൊഴിലുറപ്പുതൊഴിലാളികളെ ആദരിച്ച് സംസാരിക്കുകയായിരുന്നു എംപി. എസ്എസ്എൽസി പരീക്ഷയിൽ സന്പൂർണ എ പ്ലസ് കിട്ടിയവർക്കുള്ള ഉപഹാരസമർപ്പണവും വിദ്യാർഥികൾക്കുള്ള പഠനോപകരണവിതരണവും എംപി നിർവഹിച്ചു. പൊതുപ്രവർത്തകയായ എൻ.കെ.സീനയേയും ആദരിച്ചു.
പഞ്ചായത്തംഗം ശിവരാമൻ പോതിയിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, കോണ്ഗ്രസ് വെള്ളിക്കുളങ്ങര മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറന്പിൽ, നൈജോ ആന്റോ വാസുപുരത്തുകാരൻ, പഞ്ചായത്തംഗങ്ങളായ കെ.എസ്. സൂരജ്, ഷൈനി ബാബു, ലിന്റോ പള്ളിപ്പറന്പൻ, ജോസഫ് മലേക്കുടിയിൽ, മോഹനൻ കാട്ടുങ്ങൽ, ജോണി ഓണപ്പറന്പിൽ, ഗോപി പാണ്ടാരി തുടങ്ങിയവർ സംസാരിച്ചു.
തൊഴിലാളികളുടെ വേതനം 500 രൂപയാക്കണം: ടി.എൻ. പ്രതാപൻ എംപി
07:51 AM May 31, 2023 | Deepika.com