കാറളം: ചെമ്മണ്ടയിൽ ശക്തിയായ കാറ്റിൽ തെങ്ങു വീണു മുൻ പഞ്ചായത്ത് മെന്പറുടെ വീടിന്റെ മേൽക്കൂര തകർന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു സംഭവം.
കാറളം പഞ്ചായത്ത് നാലാം വാർഡിൽ ചെമ്മണ്ട നെല്ലിശേരി വീട്ടിൽ മിനി രാജന്റെ ഓടിട്ട വീടാണു ഭാഗികമായി തകർന്നത്. മിനിയും മക്കളുമാണു വീട്ടിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. വീടിന്റെ ചുമരുകളും വിണ്ടിട്ടുണ്ട്. ഇവർ ബന്ധുവീട്ടിലേക്ക് താമസം മാറ്റി.
കാറളം ചെമ്മണ്ടയിൽ കാറ്റിൽ തെങ്ങുവീണ് വീടിന്റെ മേൽക്കൂര തകർന്നു
07:51 AM May 31, 2023 | Deepika.com