ചെട്ടിക്കാട് അഭിഷേക പ്രാർഥന നടത്തി
07:51 AM May 31, 2023 | Deepika.com
കൊടുങ്ങല്ലൂർ: ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടന കേന്ദ്രത്തിൽ വിദ്യാർഥികൾക്കായി അഭിഷേക പ്രാർഥന നടത്തി. രാവിലെ 6.15 മുതൽ വൈകീട്ട് 6.30 വരെ ദിവ്യബലി, നൊവേന, ആരാധന, വിദ്യാർഥികൾക്കായുള്ള പ്രത്യേക പ്രാർഥന എന്നിവ നടന്നു. റെക്ടർ ഫാ. അംബ്രോസ് പുത്തൻവീട്ടിൽ, ഫാ. ആന്റൺ ഇലഞ്ഞിക്കൽ, ഫാ. അനീഷ് പുത്തൻപറമ്പിൽ, ഫാ.എബ്നേസർ ആന്റണി കാട്ടിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.