വെമ്പല്ലൂർ: കയ്പമംഗലം മണ്ഡലത്തിലെ വിദ്യാഭ്യാസ പദ്ധതിയായ അക്ഷര കൈരളിയുടെ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ സുമേധ എല്ലാ പ്ലസ് ടു വിദ്യാർഥകൾക്കുമായി കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു.
പി. വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളജിലും മതിലകം ഹയർ സെക്കൻഡറി സ്കൂളിലുമായി പ്ലസ് ടു വിദ്യാർഥികൾക്കായുള്ള കരിയർ ഗൈഡൻസ് ക്ലാസുകൾക്ക് കരിയർ മാസ്റ്ററും മോട്ടിവേറ്ററുമായ ഡോ. ടി.പി. സേതുമാധവൻ നേതൃത്വം നൽകി.
ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ ഉദ് ഘാടനം ചെയ്തു. സുമേധാ കൺവീനർ അനിത ടീച്ചർ, രാജേന്ദ്രൻ മാസ്റ്റർ, എംഇഎസ് അസ്മാബി കോളജ് പ്രിൻസിപ്പൽ ഡോ. എ. ബിജു, മതിലകം സെന്റ് ജോസഫ് പ്രിൻസിപ്പൽ ലാലി ടീച്ചർ, അധ്യാപകരായ ശ്രീവിദ്യ, സ്മിത, മാനേജർ സുബിൻ മാസ്റ്റർ, മതിലകം സെന്റ് ജോസഫ്സ് സ്കൂൾ പ്രധാന അധ്യാപകൻ മുജീബ് മാസ്റ്റർ, മനോജ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
പ്ലസ് ടു വിദ്യാർഥികൾക്ക് ആവേശമായി സുമേധയുടെ കരിയർ ക്ലാസ്
07:45 AM May 31, 2023 | Deepika.com